അഞ്ചല്‍-ആയൂര്‍ പാതയില്‍ ടെന്പോ ട്രാവലര്‍ മറിഞ്ഞ് അപകടം
1599614
Tuesday, October 14, 2025 6:56 AM IST
അഞ്ചല്‍ : അഞ്ചല്‍ ആയൂര്‍ പാതയില്‍ കളപ്പില ഭാഗത്ത് ട്രാവലർ മറിഞ്ഞ് അപകടം. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ശക്തമായ മഴയില്‍ ബ്രേക്ക് ഇടവേ തെന്നിമാറിയ ടെമ്പോ ട്രാവലര്‍ റോഡിന് കുറുകെ മറിയുകയായിരുന്നു. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലെ അധ്യാപകരുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രാവലര്‍.
ഏഴ് അധ്യാപകരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്നു പാതയില്‍ അല്പനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് ചടയമംഗലം പോലീസ് സ്ഥലത്തെത്തി വാഹനം ഉയര്‍ത്തി പാതയില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു