കെ.സി.പിള്ള സ്മാരക ഉദയ ഗ്രന്ഥശാലയിൽ പ്രതിഭാസംഗമം
1599622
Tuesday, October 14, 2025 6:56 AM IST
ചവറ : തേവലക്കര പുത്തൻസങ്കേതം കെ.സി.പിള്ള സ്മാരക ഉദയ ഗ്രന്ഥശാലയിൽ പ്രതിഭാസംഗമം നടന്നു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളുകളുടെ സംഗമവും അനുമോദനവുമാണ് നടന്നത്.
ഉദയാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭാസംഗമം പ്രഭാഷകനും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി. കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് ് മേടയിൽ അശോകൻ അധ്യക്ഷനായി. കരുനാഗപ്പള്ളി താലുക്കിലെ മികച്ച ഗ്രന്ഥശാലാപ്രവർത്തകന് മേക്കാട് എ വൺ ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ ഫ്രാൻസിസ് സേവ്യർ പുരസ്ക്കാരത്തിന് അർഹനായ ഉദയ ഗ്രന്ഥശാലാ സെക്രട്ടറി കെ. എസ്. ബിജുകുമാർ, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണൻ, സെക്രട്ടറി എ. സലിം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, അനിൽ പുത്തേഴം, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വട്ടത്തറ ശ്രീകുമാർ എന്നിവരെയും മികച്ച സേവനത്തിന് മുഖ്യ മന്ത്രിയുടെ എക്സൈസ് മെഡലിനർഹനായ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് ചന്ദ്രൻ, ഉന്നത വിദ്യാഭ്യാസ വൈദ്യശാസ്ത്രരംഗങ്ങളിൽ മികവ് പുലർത്തിയവർ, എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർ കലാ കായിക രംഗത്ത് മികവ് പുലർത്തിയവർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഐ. ഷിഹാബ്, അഡ്വ. മണിലാൽ, ആർ. രാജീവൻ, എസ്. പ്രസന്നകുമാരി, ഗ്രന്ഥശാലാ ജോയിന്റ് സെക്രട്ടറി എം. കെ. മുതാസ് തുടങ്ങിയവർ പ്രസംഗിച്ചു.