ഇത്തിക്കരയിൽ സഞ്ചാര സ്വാതന്ത്ര്യ സമരം തുടരുന്നു
1599631
Tuesday, October 14, 2025 6:56 AM IST
കൊട്ടിയം: ഇത്തിക്കരയിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുള്ള ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന സത്യഗ്രഹ സമരത്തിന്റെ പന്ത്രണ്ടാം ദിവസം ആദിച്ചനല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു സത്യഗ്രഹം അനുഷ്ടിച്ചു. സമരസമിതി കൺവീനർ ജി. രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എസ്എൻവിആർസി ബാങ്ക് പ്രസിഡന്റും കെപിസിസി അംഗവുമായ നെടുങ്ങോലം രഘു സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ബിജു വിശ്വരാജൻ, ആർഎസ്പിമണ്ഡലം സെക്രട്ടറി ഷാലു വി.ദാസ്, രാജൻ തട്ടാമല, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേടയിൽ മജീദ്, മുൻ പഞ്ചായത്ത് അംഗം റംലാ ബഷീർഎന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിച്ചു.
മുൻ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, ശശിധരൻ പിള്ള, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സുഗതൻ പറമ്പിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ എന്നിവർ പങ്കെടുത്തു. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖ. എസ് ചന്ദ്രൻ നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.