മലയാളം ഐക്യവേദി മണ്ഡലം സമ്മേളനം
1599628
Tuesday, October 14, 2025 6:56 AM IST
പാരിപ്പള്ളി : മലയാള ഐക്യവേദി ചാത്തന്നൂർ മണ്ഡലം സമ്മേളനം നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. ദിവാകരൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പ്ലക്കാട് ശ്രീകുമാർ സംഘാടന റിപ്പോർട്ടും സി.വി. പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ. ആർ. പ്രസന്നകുമാർ ,എസ്.ആർ. മണികണ്ഠൻ, ജി. പ്രസാദ് കുമാർ, വി. പി. രാജീവൻ, മാമ്പള്ളി ജി.ആർ. രഘുനാഥൻ, വി. രാധാകൃഷ്ണൻ, ജി. സദാനന്ദൻ, കെ.ജി. രാജു എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ജി. ദിവാകരൻ -പ്രസിഡന്റ് , എസ്. ആർ. മണികണ്ഠൻ -സെക്രട്ടറി, ജയശ്രീ മോഹൻ, സുഭാഷ് ബാബു -വൈ. പ്രസിഡന്റുമാർ , സി. വി. പ്രസന്നകുമാർ, അജിത് കുമാർ -ജോ. സെക്രട്ടറിമാർ, ജി. പ്രസാദ് കുമാർ -കൺവീനർ, വി.രാധാകൃഷ്ണൻ -ജോ. കൺവീനർ, കെ. ജി. രാജു - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.