ക​രു​നാ​ഗ​പ്പ​ള്ളി: ഗ്ര​ന്ഥ​ശാ​ല വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​ക്കു​ള​ങ്ങ​ര പു​ലി​യൂ​ർ വ​ഞ്ചി ജ​ന​കീ​യ ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​ർ പ്ര​ദേ​ശ​ത്തെ നി​രാ​ലം​ബ​നാ​യ യു​വാ​വി​നാ​യി നി​ർമി​ച്ച സ്വ​പ്ന വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.

ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മീ​പ​ം മുണ്ടപ്പള്ളി കിഴക്കതിൽ അനി എന്ന യു​വാ​വി​നാ​ണ് വീ​ട് നി​ർ​മിച്ചു ന​ൽ​കി​യ​ത്. ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൈ​യെ​ടു​ത്ത് ഇ​ദ്ദേ​ഹ​ത്തെ ദീ​ർ​ഘ​നാ​ൾ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട യു​വാ​വ് ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രു​ടെ ചി​കി​ത്സ​യു​ടെ​യും പ​രി​ച​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി പൂ​ർ​ണആ​രോ​ഗ്യ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യുവാവിന് സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യമാ​ക്കാ​ൻ കൂ​ടി ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

വാ​ർ​ഷി​കാ​ഘോ​ഷ​ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി സ്വ​പ്ന വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ സി ​.ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ ആ​ദ​രി​ച്ചു.​അ​ങ്ക​ണ​വാ​ടി ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത ക​ർ​മസേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രേ​യും ആ​ദ​രി​ച്ചു.

ആ​ദ്യ​കാ​ല ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​രെ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി ​.വി​ജ​യ​കു​മാ​ർ ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു വി​ജ​യ​കു​മാ​റും കൈ​മാ​റി. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ്എ​സ് .സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.​സെ​ക്ര​ട്ട​റി എ​സ് .കെ .​അ​നി​ൽ, അ​നി​ൽ എ​സ്.​ക​ല്ലേ​ലി​ഭാ​ഗം, ടി ​.രാ​ജീ​വ്, സു​ധീ​ർ കാ​രി​ക്ക​ൽ, ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു.