‘മികവ് ’ പദ്ധതിക്ക് തുടക്കമായി
1599917
Wednesday, October 15, 2025 6:12 AM IST
കൊട്ടാരക്കര:വെട്ടിക്കല ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മികവ് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് .രഞ്ജിത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആഷ പദ്ധതി വിശദീകരണം നടത്തി.
വെട്ടിക്കവല മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ബുഷറ ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള ബെൻസി റെജി , സിനി ജോസ്, എ.അജി , കെ.ഹർഷകുമാർ , എൻ.മോഹനൻ, ഗിരിജാരാജ് , പ്രിൻസിപ്പൽ ബിജുകുമാർ ,ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെടുന്ന 18 ഹൈസ്ക്കൂളുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.പട്ടികജാതി വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കി പഠന നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് മികവ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.