ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു
1599906
Wednesday, October 15, 2025 6:03 AM IST
കരുനാഗപ്പള്ളി : ഓട്ടോ തടഞ്ഞുനിർത്തി ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി കണ്ണമ്പള്ളി ജംഗഷനു സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ ആയിരുന്നു സംഭവം.
കോഴിക്കോട് സ്വദേശിയായ ചിഞ്ചു (35) ആണ് പരിക്കേറ്റത്. ഭർത്താവ് പ്രശോഭ് കരുനാഗപ്പള്ളി പോലീസിന്റെ കസ്റ്റഡിയിലാണ്.
ഭർത്താവുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്നു യുവതി ചവറ പോലീസിൽ പരാതി നൽകിയിരുന്നു.കഴിഞ്ഞ ദിവസം ഇയാളോടു സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
വീട്ടിലേക്കു വരികയായിരുന്ന യുവതിയെ പിന്തുടർന്നെത്തിയ പ്രശോഭ് യുവതിയെ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു.
ആക്രമണം തടയുന്നതിനിടെ യുവതിയുടെ കൈമുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.