മൂന്നുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
1599912
Wednesday, October 15, 2025 6:03 AM IST
കൊട്ടാരക്കര: പേപ്പട്ടിയുടെ കടിയേറ്റ് മൂന്നു പേർക്ക് പരിക്കേറ്റു. ഉമ്മന്നൂർ ഇരുകുന്ന്, മലവിള പ്രദേശങ്ങളിൽ കഴിഞ്ഞദിവസം രാവിലെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു ഭവനിൽ അനന്ദു (22)വിനെ പിറകെ എത്തി ആക്രമിച്ചു. റോഡിൽ വീണ അനന്ദുവിനെ കടിച്ചു പരിക്കേൽപ്പിച്ചു.റോഡിലൂടെ നടന്ന് പോകുകയായിരുന്ന ഇരുകുന്ന് കാവുങ്കൽ വീട്ടിൽ കരുണാകരൻ പിള്ള (60)യേയും വീടിനുള്ളിൽ വിശ്രമിക്കുകയായിരുന്ന മലവിള, എം.സി. വില്ലയിൽ റെജി (50)നും നായയുടെ കടിയേറ്റു.പരിക്കേറ്റ കരുണാകരൻ പിള്ളയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും അനന്ദുവിനെയും റെജിയേയും കൊട്ടാരക്കര താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിരവധി വളർത്തു നായ്ക്കളെയും കടിച്ച നായയെ സമീപത്ത് തന്നെ ചത്ത നിലയിൽ കാണപ്പെട്ടു. ജില്ലാ വെറ്റിനറി ആശുപത്രിയിൽ നായയുടെ പോസ്റ്റ് മോർട്ടം നടത്തിയതിൽ പേവിഷ ബാധ തെരുവുനായക്ക് ഉണ്ടായിരുന്നതായി കണ്ടെത്തി.
തുടർന്ന് ഉമ്മന്നൂർ പഞ്ചായത്തിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീടുകളിൽ ബോധവത്കരണം നടത്തി.