അഞ്ചു വര്‍ഷത്തിനുള്ളിൽ 30 ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍: മന്ത്രി ബാലഗോപാല്‍
1599911
Wednesday, October 15, 2025 6:03 AM IST
കൊല്ലം: അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം സ്ത്രീകള്‍ക്കു തൊഴില്നൽകുമെന്നു ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. വിജ്ഞാനകേരളം ജില്ലാതല കൗണ്‍സില്‍ രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ.എന്‍. ബാലഗോപാലാണ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍. സെക്രട്ടറി- ജില്ലാ കളക്ടര്‍ എൻ.ദേവിദാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന് അധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രിയും കൗണ്‍സില്‍ മുഖ്യ ഉപദേഷ്ടാവുമായ ടി.എം. തോമസ് ഐസക്ക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.