കാഷ്യു കോൺക്ലേവ് തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനുള്ള മാമാങ്കം: ഷിബു ബേബി ജോൺ
1599914
Wednesday, October 15, 2025 6:03 AM IST
കൊല്ലം: കശുവണ്ടി വ്യവസായത്തിന്റെ കുഴി മൂടലാണ് കശുവണ്ടി കോൺക്ലേവ് എന്ന പേരിൽ എൽഡിഎഫ് ഗവൺമെന്റ്കൊല്ലത്ത് നടത്തുന്നതെന്നു ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.
ഭരണത്തിന്റെ കാലാവധി അവസാനിക്കാൻ ഇനി അഞ്ചുമാസം മാത്രം അവശേഷിക്കെ തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനുള്ള മാമാങ്കമാണ് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കശുവണ്ടി വികസന കോർപറേഷനെയും കാപ്പക് സിനെയും തകർക്കാൻ മാത്രമേ കഴിയുകയുള്ളൂവെന്ന് അധ്യക്ഷ പ്രസംഗത്തിൽ കാഷ്യു ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.എ. അസീസ് പറഞ്ഞു.
ജനറൽ സെക്രട്ടറി സജി.ഡി. ആനന്ദ്, ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, യുടിയുസി സംസ്ഥാന സെക്രട്ടറി ടി.സി. വിജയൻ, യുടിയുസി ജില്ലാ പ്രസിഡന്റ് ഇടവനശേരി സുരേന്ദ്രൻ, കെ.സിസിലി, പി.പ്രകാശ് ബാബു, ജി.വേണുഗോപാൽ, കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി, എം.എസ്.ഷൗക്കത്ത്, ബി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.