സ്കൂൾ കായികമേള ഇന്ന് മുതൽ
1599907
Wednesday, October 15, 2025 6:03 AM IST
കൊല്ലം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി നടക്കുന്ന കൊല്ലം ജില്ലാ സ്കൂൾ കായികമേള ഇന്നു മുതൽ 17വരെ കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, തൃക്കണമെങ്കിൽ എസ്കെവിഎച്ച്എസ് എസ് മൈതാനം എന്നിവിടങ്ങളിൽ നടക്കും.
സബ്ജൂണിയർ, ജൂണിയർ, സീനിയർ, വിഭാഗങ്ങളിലായി 3300 കുട്ടികൾ മൂന്നു ദിവസങ്ങളിലായി ജില്ലയിലെ 12 ഉപജില്ലയിൽ നിന്നും എത്തിച്ചേരും. 86 വ്യക്തിഗത മത്സര ഇനങ്ങളും 10 ഗ്രൂപ്പിനെ മത്സരങ്ങളും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കൺട്രി മത്സരങ്ങളും അടക്കം 98 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
ട്രാക്കിനു മത്സരങ്ങളും ഷോട്ട്പുട്ട് ഹൈജമ്പ് മത്സരങ്ങളും ഗവ. എച്ച്എസ്എസ് കൊട്ടാരക്കരയിലും ട്രിപ്പിൾ ജംമ്പ്, ലോംഗ് ജംമ്പ്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഹാമർ ത്രോ മത്സരങ്ങൾ എസ്കെവിഎച്ച്എസ്എസ് മൈതാനത്തുമാണ് നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കു ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ ഉണ്ണികൃഷ്ണ മേനോൻ ചെയർമാനും ജില്ലാവിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ. ലാൽ ജനറൽ കൺവീനറുമായ സ്വാഗതസംഘം രൂപീകരിച്ചു.
കായികമേള ഇന്നുരാവിലെ 8.30ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ പതാക ഉയർത്തും. മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്പതിന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. സമാപന സമ്മേളനം 17ന് വൈകുന്നേരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യും.