കാറിടിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1599816
Wednesday, October 15, 2025 2:29 AM IST
ചവറ: ദേശീയപാതയിൽ കന്നേറ്റി പാലത്തിലുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചവറ ബ്ലാവത്ത് വടക്കതിൽ (കൃഷ്ണഭവനം) ആർ. ബ്രിജേഷ് നായർ (ബിജു - 46 ) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കരുനാഗപ്പള്ളിയിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന ബ്രിജേഷ് സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ബ്രിജേഷിനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണമടഞ്ഞു. സംസ്കാരം ഇന്നു രാവിലെ 10.30 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ : ആശാ ബ്രിജേഷ്. മകൾ: അക്ഷര.