ജില്ലാകായികമേളയ്ക്കിടെ കായിക അധ്യാപക കൂട്ടായ്മ പ്രതിഷേധം
1600168
Thursday, October 16, 2025 5:59 AM IST
കൊട്ടാരക്കര: ജില്ലാകായികമേളയ്ക്കിടെ കായിക അധ്യാപക കൂട്ടായ്മ പ്രതിഷേധം നടത്തി. കായിക അധ്യാപകഅശാസ്ത്രീയ അനുപാതം മാറ്റുക, തുല്യ ജോലിക്ക് തുല്യ വേതനം നൽകുക, യോഗ്യതയ്ക്ക് അനുസരിച്ച് കായിക അധ്യാപക തസ്തിക സൃഷ്ടിക്കുക,
ജോലിനഷ്ടപ്പെട്ട പുറത്തുപോയ കായിക അധ്യാപകർക്ക് താൽക്കാലിക വർഷാവർഷ സംരക്ഷണത്തിനു പകരം സ്ഥിരസംരക്ഷണ കൊണ്ടുവരിക ,കായികാധ്യാപക തസ്തിക പുനസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ജില്ലാ കായികമേള നടന്ന സ്ഥലത്ത് കായിക അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.