പാതകളുടെ ശോച്യാവസ്ഥ: പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് പൂട്ടി ബിജെപി പ്രതിഷേധിച്ചു
1600182
Thursday, October 16, 2025 6:08 AM IST
ചവറ : ബിജെപി തെക്കുംഭാഗം പഞ്ചായത്ത് സമിതി ചവറ തെക്കുംഭാഗം പഞ്ചായത്ത് കാര്യാലയത്തി ന്റെ ഗേറ്റ് പൂട്ടി ഉപരോധിച്ചു. പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വിളയില്ക്കിഴക്കതില് മുകലുവിള ഇറക്കം പാത ഉള്‍പ്പെടെ വിവിധ പാതകളുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മണ്ണെടുപ്പ് മുതല്‍ ചന്ത നവീകരണം വരെയുള്ള വിഷയങ്ങളില്‍ അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് ഭരണസമതിക്ക് ഒത്താശ ചെയ്യുന്നത് ഇടതുപക്ഷമാണന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വെറ്റമുക്ക് സോമന് പറഞ്ഞു.
സമതി പ്രസിഡന്റ്എം. കൃഷ്ണപ്രിയ അധ്യക്ഷയായി .ജനറല്‍ സെക്രട്ടറി എച്ച്. ഹരിലാല്‍, ജില്ലാ കമ്മിറ്റിയംഗം ശശിധരന്‍പിള്ള, മണ്ഡലം ഖജാന്‍ജി ശിവകുമാര്‍, നേതാക്കളായ സുഭാഷ്, രതീഷ്, ഗോപാലകൃഷ്ണന്, ശിവമോഹന്ദാസ്, രാധാകൃഷ്ണന്,വേലപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.