ഇത്തിക്കരയിലെ സഞ്ചാര സ്വതന്ത്ര്യ സമരം പതിനാലാം ദിവസത്തിലേയ്ക്ക്
1600177
Thursday, October 16, 2025 6:08 AM IST
കൊട്ടിയം: സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ഇത്തിക്കരയിലെ ജനകീയ പ്രതിഷേധ സമരം പതിനാലാം ദിവസത്തിലേക്ക് കടന്നു. മോഹനൻ പിള്ള സത്യഗ്രഹം അനുഷ്ടിച്ചു. ജനകീയ പ്രതിഷേധ സമിതി കൺവീനർ ജി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊട്ടിയം പുല്ലിച്ചിറ പള്ളി ഇടവക വികാരി ഫാ. അമൽരാജ് ഫ്രാൻസിസ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
അനിൽ കുമാർ, ഷാനവാസ് കുളത്തുപ്പുഴ, പത്തനാപുരം ഷൈജു, റിൻഷാദ് കണ്ണനല്ലൂർ, സി പി ഐ കൊട്ടിയം ലോക്കൽ കമ്മിറ്റി അംഗം മൈലക്കാട് ഫൈസൽ, മുൻ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ്, മുൻ ആദിച്ചനല്ലൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ശശിധരൻ പിള്ള, എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീനാഗേഷ്, ആർഎസ്പി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ഷാലു വി ദാസ്, പൗരവേദി അംഗങ്ങളായ സാജൻ, നൗഷാദ്, കൊട്ടിയം നൂറുദീൻ, ക്ലമെന്റ്, തുടങ്ങിയവർ പ്രസംഗിച്ചു.
ജയചന്ദ്രൻ, അനിത, അജി എന്നിവർ ഗാനങ്ങൾ ആലപിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. അജിത് കുമാർ നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി.