കൊ​ട്ടാ​ര​ക്ക​ര: മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കൊ​ല്ലം റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര​യി​ൽ തു​ട​ക്കം കു​റി​ച്ചു. കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ കെ.​ഐ. ലാ​ൽ പ​താ​ക ഉ​യ​ർ​ത്തി, കു​ണ്ട​റ എ​ഇ​ഒ ശ​ശി​ധ​ര​ൻ പി​ള്ള, പ്രി​ൻ​സി​പ്പ​ൽ ആ​ർ. പ്ര​ദീ​പ്, റ​വ​ന്യൂ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. പ്ര​ദീ​പ്കു​മാ​ർ ,പ​ര​വൂ​ർ സ​ജീ​ബ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സാം​സ​ൻ വാ​ള​കം, ജി.​ബാ​ല​ച​ന്ദ്ര​ൻ, സ​ക്ക​റി​യ മാ​ത്യു,ഉ​ഖൈ​യ​ൽ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്നു രാ​വി​ലെ 9.30ന് ​കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പെരുമഴ: മത്സരങ്ങൾ മാറ്റി

കൊ​ട്ടാ​ര​ക്ക​ര: റ​വ​ന്യൂ ജി​ല്ല കാ​യി​ക മേ​ള ന​ട​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ൾ മൈ​താ​നി​യി​ലേ​യ്ക്ക് മ​ത്സ​ര​ത്തി​നി​ടെ പെ​യ്തി​റ​ങ്ങി​യ പെ​രു​മ​ഴ കാ​യി​ക താ​ര​ങ്ങ​ളെ​യും, സം​ഘാ​ട​ക​രെ​യും ഒ​രു പോ​ലെ ദു​രി​ത​ത്തി​ലാ​ഴ്ത്തി. മ​ഴ പെ​യ്ത സ​മ​യ​ത്ത് ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ മൂ​വാ​യി​രം മീ​റ്റ​ർ ന​ട​ത്ത മ​ത്സ​രം ന​ട​ക്കു​ക​യാ​യി​രു​ന്നു.

പ​തി​ന​ഞ്ച് റൗ​ണ്ടു​ക​ളു​ള്ള ന​ട​ത്ത മ​ത്സ​രം എ​ട്ടാം റൗ​ണ്ട് തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ മ​ഴ ഇ​ര​ച്ചു​പാ​ഞ്ഞെ​ത്തി. പെ​രു​മ​ഴ​യെ അ​വ​ഗ​ണി​ച്ച് ന​ട​ത്ത​മ​ത്സ​രം തു​ട​രു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​നി​ടെ കാ​ൽ വ​ഴു​തി വീ​ണ് ഒ​രു മ​ത്സ​രാ​ർഥിക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇന്നലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന സീ​നി​യ​ർ ബോ​യ്സി​ന്‍റെ 5000മീ​റ്റ​ർ ന​ട​ത്തം, ജൂ​നി​യ​ർ ബോ​യ്സി​ന്‍റെ 3000മീ​റ്റ​ർ ന​ട​ത്തം, സീ​നി​യ​ർ ഗേ​ൾ​സി​ന്‍റെ 3000മീ​റ്റ​ർ ന​ട​ത്തം, ജൂ​നി​യ​ർ ബോ​യ്സി​ന്‍റെ ഹൈ​ജ​ംപ് ​എ​ന്നീ മ​ത്സ​ര​ഇ​ന​ങ്ങ​ൾ മാ​റ്റി വ​ച്ചു.

കാ​യി​ക​മേ​ള: 38 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി

കൊ​ട്ടാ​ര​ക്ക​ര: റ​വ​ന്യൂ​ജി​ല്ലാ​കാ​യി​ക​മേ​ള​യി​ൽ അ​ഞ്ച​ൽ ഉ​പ​ജി​ല്ല മു​ന്നി​ൽ. അ​ഞ്ച​ൽ ഉ​പ​ജി​ല്ല 48 പോ​യി​ന്‍റു​മാ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. പു​ന​ലൂ​ർ ഉ​പ​ജി​ല്ല 23 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​വും, കൊ​ട്ടാ​ര​ക്ക​ര ഉ​പ​ജി​ല്ല 22 പോ​യി​ന്‍റുമാ​യി മൂ​ന്നാം സ്ഥാ​ന​വും​നേ​ടി.

ജൂ​നി​യ​ർ ബോ​യ് അ​ഞ്ച് കി​ലോ​മീ​റ്റ​ർ റേ​സ് വാ​ക്ക്, സീ​നി​യ​ർ ബോ​യ് സീ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ മൂ​ന്ന് കി​ലോ​മീ​റ്റ​ർ റേ​സ് വാ​ക്ക് ട്രാ​ക്ക് ഇ​ന​ത്തി​ലും ത്രോ ​ഇ​ന​ത്തി​ൽ ഹാ​മ​ർ ത്രോ ​ജൂ​നി​യ​ർ ബോ​യ് ജൂ​നി​യ​ർ ഗേ​ൾ​സ്, സീ​നി​യ​ർ ബോ​യ് സീ​നി​യ​ർ ഗേ​ൾ​സ് എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് ന​ട​ക്കാ​ൻ ഉ​ള്ള​ത്. നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഈ ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും.