ആ​യൂ​ർ : ചെ​റു​പു​ഷ്പ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വി​ദ്യാ​ർഥിദി​നം ആ​ച​രി​ച്ചു. മുൻ രാഷ്ട്രപതി ​എ പി ​ജെ അ​ബ്ദു​ൽ ക​ലാ​മി​ന്‍റെ ജ​ന്മ വാ​ർ​ഷി​ക ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 15 ന് ​അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു​കൊ​ണ്ട് സ്കൂ​ളി​ൽ പ്ര​ത്യേ​ക അ​സം​ബ്ലി സം​ഘ​ടി​പ്പി​ച്ചു. ​

എ​പി​ജെ അ​ബ്ദു​ൽ ക​ലാം ത​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കി​യ മ​ഹ​ത്താ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു​ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ​.അ​രു​ൺ ഏ​റ​ത്ത് പ്രസംഗിച്ചു. ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ ത​യാ​റാ​ക്കിയ പോ​സ്റ്റ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.