കൊ​ട്ടാ​ര​ക്ക​ര: ഇ​രു​പ​ത്തി​ര​ണ്ട് ഗ്രാം ​എം​ഡി​എം​എ​യും ആ​യി അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ യുവാവ് പിടിയിൽ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര മൈ​ല​ത്ത് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് അ​ഞ്ച​ൽ പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ അ​ഭ​യി (25)നെ ​പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് സ്വ​കാ​ര്യ ബ​സി​ൽ കൊ​ട്ടാ​ര​ക്ക​ര മൈ​ലം കു​ന്ന​ക്ക​ര​യി​ലു​ള്ള പ​മ്പി​ന് സ​മീ​പം ഇ​റ​ങ്ങി​യ​പ്പോ​ൾ ഡാ​ൻ​ഡാ​ഫ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബാ​ഗി​ലും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നീ​ട് കൊ​ട്ടാ​ര​ക്ക​ര താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തിയപ്പോൾ മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഇ​രു​പ​ത്തി​ര​ണ്ട് ഗ്രാം ​എംഡിഎംഎ ​പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീം ​എ​സ് ഐ ​മാ​രാ​യ ജ്യോ​തി​ഷ് ചി​റ​വൂ​ർ, ബാ​ലാ​ജി. എ​സ്. കു​റു​പ്പ്, എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.