ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി : യു ജി/പി ജി പ്രോഗ്രാമുകളുടെ ഇൻഡക്ഷൻ പ്രോഗ്രാം 19 ന്
1600171
Thursday, October 16, 2025 5:59 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 ജൂലൈ- ഓഗസ്റ്റ് സെഷൻ യു ജി/ പി ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം 19 ന് നടക്കും.
പഠിതാക്കൾ അവർ തെരഞ്ഞെടുത്ത പഠന കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം. അഡ്മിറ്റ് കാർഡ് സ്റ്റുഡന്റ് പ്രൊഫൈലിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്.ഹാജരാകേണ്ട സമയം, മറ്റു ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച ഇമെയിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പഠിതാക്കൾക്കും നൽകിയിട്ടുണ്ട്.
കൂടാതെ യൂണിവേഴ്സിറ്റി വെബ്സൈറ്റായ www.sgou.ac.in ൽകൂടുതൽ വിവരങ്ങൾ ലഭ്യമാണ്.അഡ്മിഷൻ ലഭിച്ചവർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലേണേർ രജിസ്ട്രേഷൻ ഗൂഗിൾ ഫോം ഒക്ടോബർ 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുൻപായി പൂരിപ്പിക്കേണ്ടതാണ്.
പഠനകേന്ദ്രം തിരഞ്ഞെടുക്കാത്ത പഠിതാക്കൾ ഏറ്റവും അടുത്ത പഠന കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. കേരളത്തിലെ 40 പഠന കേന്ദ്രങ്ങളിലായി നടക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. ഡോ.വി.പി. ജഗതി രാജ് , സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, വിവിധ പഠന സ്കൂൾ മേധാവികൾ,
അസിസ്റ്റന്റ് പ്രഫസർമാർ എന്നിവർ വിവിധ പഠനകേന്ദ്രങ്ങളിൽ പഠിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും. യൂണിവേഴ്സിറ്റിയുടെ ബോധന രീതി, പരീക്ഷാ നടത്തിപ്പ്, പഠന ക്രമം എന്നിവ ഉൾപ്പടെ യൂണിവേഴ്സിറ്റിയെ പരിചയപ്പെടുത്തുന്ന എല്ലാ വിവരങ്ങളും ഇൻഡക്ഷൻ പ്രോഗ്രാമിൽ വിശദീകരിക്കും. പഠിതാക്കൾക്ക് സംശയനിവാരണത്തിനും അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0474-2966841,9188909901,9188909902