പാ​രി​പ്പ​ള്ളി : ജ്വ​ല്ല​റി​യി​ൽ മു​ക്കുപ​ണ്ടം വ​ച്ചി​ട്ട് സ്വ​ർ​ണാ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്തയാളെ​ പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം പാ​രി​പ്പ​ള്ളി​യി​ലെ ഒ​രു ജ്വ​ല്ല​റിയി​ൽ നി​ന്നു 2.05 ഗ്രാ​മി​ന്‍റെ​ സ്വ​ർ​ണ മോ​തി​ര​ത്തി​ന് പ​ക​രം മു​ക്കുപ​ണ്ടം വ​ച്ച് ആ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.​

തി​രു​വ​ന​ന്ത​പു​രം അ​രു​വിക്ക​ര സ്വ​ദേ​ശി സു​ലൈ​മാ​ൻ (49) ആ​ണ് പി​ടി​യി​ലാ​യ​ത്.​ സ​മാ​ന രീ​തി​യി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധിക​ളി​ലാ​യി പതിനാറോളം കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. ആ​ഭ​ര​ണം വാ​ങ്ങാനെ​ന്ന വ്യാ​ജേ​ന ആ​ഭ​ര​ണം നോ​ക്കു​ന്നതി​നി​ട​ക്ക് കൈ​യി​ൽ ക​രു​തി​യി​രി​ക്കു​ന്ന മു​ക്കുപ​ണ്ടം പ​ക​രം വ​ച്ച​തി​ന് ശേ​ഷം യ​ഥാ​ർ​ഥ സ്വ​ർ​ണ​വു​മാ​യി ക​ട​ന്ന് ക​ള​യു​ക​യാണ് ​രീ​തി. പാ​രി​പ്പ​ള്ളി​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ക്കുക​യാ​യി​രു​ന്നു ഇ​യാ​ൾ.

ജ്വ​ല്ല​റിയി​ൽ നി​ന്നും ആ​ഭര​ണം എ​ടു​ത്ത​തിന്‍റെ അ​ടു​ത്ത ദി​വ​സം പാ​രി​പ്പ​ള്ളി​യി​ലെ മ​റ്റൊ​രു ജ്വ​ല്ല​റിയി​ൽ സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ക്കു​മ്പോഴാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.