ച​വ​റ : ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​വ​രെ കൈ​യോ​ടെ പൊ​ക്കി നാ​ട്ടു​കാ​ര്‍. ച​വ​റ തോ​ട്ടി​നു വ​ട​ക്ക് സ്വ​ദേ​ശി​ക​ളാ​യ ആ​മ​ച്ച​ല്‍ രാ​ജേ​ഷ് (42) ,ഗോ​പൂ​നാ​ഥ് (സോ​നു-47) എ​ന്നി​വ​രെ​യാ​ണ് നാ​ട്ടു​കാ​ര്‍ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്.

കഴിഞ്ഞദിവസം രാ​ത്രി 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ലി​സ് പ​റ​യു​ന്ന​ത് - ചെ​റു​ശേ​രി ഭാ​ഗം രാ​മേ​ഴ്ത്ത് മൂ​ര്‍​ത്തി ക്ഷേ​ത്ര​ത്തി​ല്‍ ശ്രീ​കോ​വി​ല്‍ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി വി​ല​പി​ടി​പ്പു​ള്ള വി​ള​ക്കും പു​റ​ത്ത് വെ​ച്ചി​രു​ന്ന വ​ഞ്ചി​യും കു​ത്തി തു​റ​ന്ന് പ​ണ​വും മോ​ഷ്ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​തു​വ​ഴി പോ​യ​വ​ര്‍ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ര​ണ്ടുപേ​ര്‍ നി​ല്‍​ക്കു​ന്ന​ത് കണ്ടു.​

തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് ഇ​വ​രെ ത​ട​ഞ്ഞ് വെ​ച്ച​തി​ന് ശേ​ഷം ച​വ​റ പോ​ലി​സ് സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​ക്കു​ക​യും പോ​ലി​സെ​ത്തി ഇ​വ​രെ പി​ടികൂ​ടു​ക​യു​മാ​യി​രു​ന്നു. ര​ണ്ട് പേ​രും സ​മാ​ന​മാ​യ കേ​സി​ലു​ള്‍​പ്പെ​ട്ട് ജ​യി​ലി​ല്‍ കി​ട​ന്ന​തി​ന് ശേ​ഷം ഒ​രു മാ​സം മു​മ്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.