തിരുമുക്ക് അടിപ്പാത സമരം: റിലേ സത്യഗ്രഹം ഒരു മാസം പിന്നിട്ടു
1600732
Saturday, October 18, 2025 5:24 AM IST
ചാത്തന്നൂർ: തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ മുപ്പതാം ദിവസം ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ്, പരവൂർ പ്രൊട്ടക്ഷൻ ഫോറം പ്രതിനിധി പി.കെ. സുഭാഷ്, പരവൂർക്കാർ കൂട്ടായ്മ കൺവീനർ വി.എസ്. ഗോപൻ, പരവൂർ യുവജന കൂട്ടായ്മ പ്രതിനിധി അഭിജിത്ത് എന്നിവർ സത്യഗ്രഹം അനുഷ്ടിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.പരവൂർ പ്രൊട്ടക്ഷൻ ഫോറം ജോയിന്റ് കൺവീനർ പി.കെ.മുരളി, പരവൂർ യുവജന കൂട്ടായ്മ കൺവീനർ ഷൈൻ എസ്.കുറുപ്പ്, സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, ഗിരികുമാർ, സജി തട്ടത്തുവിള, സമരസമിതി കൺവീനർ സന്തോഷ് പാറയിൽക്കാവ്, പി.ദിനകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അടിപ്പാത സമരത്തിന്റെ 31-ാം ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചുമുതൽ ചാത്തന്നൂർ വികസന സമിതിയും ചാത്തന്നൂർ വൈഎംസിഎ പ്രവർത്തകരും സായാഹ്ന സത്യഗ്രഹസമരമനുഷ്ടിക്കും. സമരവേദിയിൽ തയാറാക്കിയ പ്രതിഷേധ ജ്വാല തെളിച്ച് കൊണ്ട് ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. സജില സമരം ഉദ്ഘാടനം ചെയ്യും.