നായ കുറുകെ ചാടി; നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു
1600224
Thursday, October 16, 2025 10:23 PM IST
ചവറ : നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞു യുവാവ് മരിച്ചു. കൂടെ സഞ്ചരിച്ച സുഹൃത്തിന് പരിക്കേറ്റു.
തേവലക്കര കോയിവിള പുത്തന്‍ സങ്കേതം കല്ലുവിളയില്‍ ദേവരാജന്റെയും രാജിയുടെയും മകന് ആദിത്യനാണ് (19) മരിച്ചത്. സുഹൃത്ത് പുത്തന്‍ സങ്കേതം സ്വദേശി അമലിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10.15 ഓടെയായിരുന്നു സംഭവം.
കരുനാഗപ്പള്ളിയില്‍ നിന്നും സിനിമ കണ്ട ശേഷം ബൈക്കില്‍ അമലുമായി വീട്ടിലേക്ക് വരുന്നതിനിടിയില്‍ പന്മന കൊല്ലക പട്ടാളം മുക്കില്‍ വച്ചായിരുന്നു അപകടം . ബൈക്കിന് മുന്നിലേക്ക് പെട്ടെന്ന് നായ കുറുകെ ചാടുകയും നായയെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഐടിഐ പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുകയായിരുന്നു ആദിത്യന്. സഹോദരന് : അഭിജിത്ത്.