പരവൂർ നഗരസഭ ഇനി അതിദാരിദ്ര്യമുക്തം
1600735
Saturday, October 18, 2025 5:29 AM IST
പരവൂർ: പരവൂർ നഗരസഭയെ അതിദാരിദ്ര്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ പ്രഖ്യാപനം നടത്തി.
വൈസ് ചെയർമാൻ എ. സഫർഖയാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ, കൗൺസിലർമാരായ ജെ. ഫെരീഫ്, വി. അംബിക, എസ്. അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.