പട്ടയം ലഭിക്കുന്നതിനുള്ള വരുമാനപരിധി രണ്ടരലക്ഷം രൂപയായി വര്‍ധിപ്പിക്കും: മന്ത്രി കെ. രാജന്
1600371
Friday, October 17, 2025 6:04 AM IST
അഞ്ചല്‍ : പട്ടയം ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടര ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി കെ. രാജന്. നിർമാണം പൂര്‍ത്തീകരിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരായ പതിനായിരകണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
മന്ത്രിസഭ അംഗീകാരം നല്കിയ ഉത്തരവ് വരും ദിവസങ്ങളില്‍ തന്നെ ഉണ്ടാവും. ഡിജിറ്റൽ റീ സർവെ, വില്ലേജ് ഓഫീസുകളുടെ ആധുനികവൽക്കരണം, എെ ന്റ ഭൂമി പോർട്ടൽ എന്നിവയിലൂടെ തർക്കരഹിത ഭൂരേഖകൾ ഉള്ള നാടായി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യം. പുനലൂർ പേപ്പർ മില്ലിലെ പട്ടയ പ്രശ്നമാണ് സർക്കാരിെ ന്റ പട്ടയ മിഷൻ പദ്ധതിയിൽ ആദ്യം പരിഗണിച്ചത്. ഭൂരഹിതരില്ലാത്ത പുനലൂർ പദ്ധതിയും പ്രദേശത്തെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ്.
ഭൂരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം ഉടൻ യാഥാർഥ്യമാകുമെന്നും മന്ത്രി ഏരൂരില്‍ പറഞ്ഞു. പി.എസ്. സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത്, വൈസ് പ്രസിഡന്റ് വി.രാജി, എഡിഎം നിര്‍മ്മല്‍ കുമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക, പൊതുപ്രവര്‍ത്തക മേഖലയില്‍ നിന്നുള്ളവരും വകുപ്പുതല ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 50 ലക്ഷം ചെലവഴിച്ച് നിർമിച്ച ഏരൂരിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഭിന്നശേഷി സൗഹൃദമാണ്. ഒരു വര്‍ഷം കൊണ്ടാണ് നിർമാണം പൂര്‍ത്തീകരിച്ചത്.