വിളക്കുപാറ സെന്റ് തെരേസാസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ കല്ലിടൽ കർമം ഇന്ന്
1601292
Monday, October 20, 2025 6:20 AM IST
തിരുവനന്തപുരം: വിളക്കുപാറ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ ആർച്ച് ബിഷപ് ബെനഡിക്റ്റ് മാർ ഗ്രീഗോറിയോസ് 1980 ൽ കൂദാശ ചെയ്ത ഇടവകപള്ളി 45 വർഷങ്ങൾ പൂർത്തിയാക്കുന്പോൾ പുതുതായി നിർമിക്കുന്ന പള്ളിയുടെ കല്ലിടൽ കർമം ഇന്ന് വൈകുന്നേരം 3.30ന് നടക്കും.
മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിക്കും. വിവിധസഭകളിലെ പുരോഹിതർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. ഗീവർഗീസ് മണിപറമ്പിൽ അറിയിച്ചു.