കിഴക്കനേല കേളിയുടെ വാർഷികാഘോഷം തുടങ്ങി
1601540
Tuesday, October 21, 2025 3:32 AM IST
പാരിപ്പള്ളി: കിഴക്കേനല കേളി ഗ്രന്ഥശാലയുടെ വാർഷികാഘോഷങ്ങൾ ആരംഭിച്ചു. പ്രഫഷണൽ നാടകമേളയും മെഡിക്കൽ ക്യാമ്പും ചിത്രരചന മത്സരവും പുരസ്കാര സമർപ്പണങ്ങളും ഉൾപ്പെടുന്ന 11 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ സ്നേഹ സന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ് പാരിപ്പള്ളി എസ്എച്ച്ഒ നിസാർ നിർവഹിച്ചു.
എൻ.കെ.പ്രേമചന്ദ്രൻ എംപി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. കേളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെസ്വിച്ച് ഓൺ കർമവും എംപി നിർവഹിച്ചു. ഭദ്രദീപ പ്രകാശനവും സേവന പുരസ്കാര സമർപ്പണവും ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ നിർവഹിച്ചു.
കേളിയുടെ പ്രസിഡന്റ് വേണു സി കിഴക്കനേല അധ്യക്ഷനായിരുന്നു. നാടകമേളയുടെ ഉദ്ഘാടനം കലാശ്രീ രാജൻ കിഴക്കനേല നിർവഹിച്ചു .