തിരുമുക്ക് അടിപ്പാത സമരം: പരവൂർക്കാർ കൂട്ടായ്മ സത്യഗ്രഹം നടത്തി
1601550
Tuesday, October 21, 2025 3:32 AM IST
ചാത്തന്നൂർ: തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ 33-ാംദിവസംപരവൂർക്കാർ കൂട്ടായ്മ നേതൃത്വത്തിൽപ്രവർത്തകർ സത്യഗ്രഹമനുഷ്ടിച്ചു.
ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ പ്രതിഷേധ ജ്വാല തെളിയിച്ച് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.പരവൂർക്കാർ കൂട്ടായ്മ കൺവീനർ സന്തോഷ് പാറയിൽക്കാവ് അധ്യക്ഷത വഹിച്ചു.കെ.ആർ.ബാബു,മഹേശ്വരൻ, എൻ.അനിൽകുമാർ, ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ്, അനിൽകുമാർ ,ശ്രീധരൻതുടങ്ങിയവർ പ്രസംഗിച്ചു.
അടിപ്പാത സമരത്തിന്റെ മുപ്പത്തിനാലാം ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചുമുതൽ സാംസ്കാരിക പ്രവർത്തകരുടെനേതൃത്വത്തിലാണ് സായാഹ്ന സത്യഗ്രഹസമരം നടക്കുന്നത്.
സമരവേദിയിൽ തയാറാക്കിയ പ്രതിഷേധ ജ്വാല കത്തിച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ സമരം ഉദ്ഘാടനം ചെയ്യും.ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തും.