നിയന്ത്രണംവിട്ട കാർ ഓടയിലേയ്ക്ക് ഇടിച്ചു കയറി
1601551
Tuesday, October 21, 2025 3:32 AM IST
കൊട്ടിയം: മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു റോഡരികിൽ നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്ന ഓടയിലേക്ക് ഇടിച്ചു കയറി.ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ പുലർച്ചേ നാലോടെ കൂട്ടിക്കട മയ്യനാട് റോഡിൽഅമ്മാച്ചൻ മുക്കിൽ ആയിരുന്നു അപകടം.
വാഹനം ഓടിച്ചിരുന്ന ഡ്രൈവർ മുണ്ടക്കൽ സ്വദേശിയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു.അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയവർ ചേർന്ന് അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.