നാടകശാലയിൽ സാംസ്കാരിക സമ്മേളനം നടത്തി
1601546
Tuesday, October 21, 2025 3:32 AM IST
കരുനാഗപ്പള്ളി : നാടകശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാസ്കാരിക സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ആർ.രവികുമാർ അധ്യക്ഷനായി. നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി ആമുഖാവതരണം നടത്തി.
ഛായാഗ്രാഹകൻ കെ .പി .നമ്പ്യാതിരിയും മധു ആദിനാടും ചേർന്ന് ജി .സുധാകരനെ ആദരിച്ചു.നാടകശാലാ മാഗസിന്റെ 59-ാം ലക്കം ജി .സുധാകരന് നൽകി ഡോ .ഫയാസ് അമീൻ പ്രകാശനം ചെയ്തു. ഭക്ഷ്യക്കിറ്റ് വിതരണം ഷാജഹാൻ രാജധാനി നിർവഹിച്ചു.
അബ്ബാ മോഹൻ, ഡി .മുരളീധരൻ, വിജയമ്മലാലി, ജയചന്ദ്രൻ തൊടിയൂർ, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീഴിൽ, പ്രഫ.അരുൺ കോളശേരിൽ, ലത്തീഫ് മാമൂട്, കെ .പി .ലീലാകൃഷ്ണൻ, ജിജി വിജയൻ ,സിന്ധു സുരേന്ദ്രൻ, സീനാ രവി, ഡോ. സുഷമ തോപ്പിൽ,രത്നമ്മ ബ്രാഹ്മമുഹൂർത്തം എന്നിവർ പ്രസംഗിച്ചു.