അന്തർ സംസ്ഥാന പാതയിൽ വാഹനാപകടം; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
1601549
Tuesday, October 21, 2025 3:32 AM IST
കുളത്തൂപ്പുഴ: തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ആർപിഎൽ വള്ളംപെട്ടി ഭാഗത്തുള്ള വളവിൽ അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 11 കെവി ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിച്ച് അപകടം.
ഇന്നലെ വൈകുന്നേരമാണ് സംഭവം. പോസ്റ്റ് ഒടിഞ്ഞു അന്തർ സംസ്ഥാന പാതയിൽ വീണു മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ അറിയിച്ചിനെ തുടർന്നു കെഎസ്ഇ ബി ഉദ്യോഗസ്ഥർ ലൈൻ ഓഫ് ചെയ്തതിനാൽ അപകടം ഒഴിവായി. വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായ രക്ഷപ്പെട്ടു. കുളത്തൂപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.