എക്സ് റേ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
1601542
Tuesday, October 21, 2025 3:32 AM IST
ചവറ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐആർ ഇ എൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി ചവറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച എക്സ്റേ കോംപ്ലക്സ് എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ എക്സ്റേ മെഷീൻ സുജിത് വിജയൻ പിള്ള എംഎൽ എ ആശുപത്രിക്ക് കൈമാറി.
ഏകദേശം 32 ലക്ഷം രൂപ ചെലവിലാണ് ഉപകരണങ്ങളും കെട്ടിടവുമടങ്ങുന്ന കോംപ്ലക്സ് പൂർത്തിയായത്. ഐ ആർ ഇ എൽ ജനറൽ മാനേജരും യൂണിറ്റ് മേധാവിയുമായ എൻ.എസ്.അജിത് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ അധ്യക്ഷനായി.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ വിജി മോൾ, കുറ്റിയിൽ ലത്തീഫ്, സോഫിത, നദീർ, സി. രതീഷ്, സി. വസന്തകുമാർ, കെ. ബാബു, കെ. സുരേഷ് ബാബു, പി.ആർ. ജയപ്രകാശ്, എച്ച്എംസി അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി വി. മനോജ്, ഡോ. എസ്. ഷെഹ്ന എന്നിവർ പ്രസംഗിച്ചു.