ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിൽ കിഡ്സ് ഫെസ്റ്റ് നടത്തി
1601548
Tuesday, October 21, 2025 3:32 AM IST
കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ കിഡ്സ് ഫെസ്റ്റ് 2025 സ്കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ വിദ്യാർഥി കെ.കെ. സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മഞ്ജു രാജീവ് സ്വാഗതം പറഞ്ഞു.
മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ ഏകദേശം 325 ഓളം കുട്ടികൾ പങ്കെടുത്തു. ഗ്രൂപ്പ് ഡാൻസ്, ആക്ഷൻ സോംഗ്,നാടോടി നൃത്തം, പദ്യപാരായണം ഇംഗ്ലീഷ്, പദ്യപാരായണം തുടങ്ങിയ 18 ഇനങ്ങളിലായി കുട്ടികൾ മത്സരിച്ചു. ഫാ. മാത്യു തോമസ്, ലീലാമ്മ പൊന്നച്ചൻ എന്നിവർ സമ്മാനവിതരണം നടത്തി. ബ്ലൂംസ് നേഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി ഷാജുദീൻ, അക്കാഡമിക് കോർഡിനേറ്റർ എൽ. ഗിരിജ, ബിഷൻ കെ. ബേബി എന്നിവർ പ്രസംഗിച്ചു.