വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു
1601539
Tuesday, October 21, 2025 3:32 AM IST
പുനലൂർ : അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി പുനലുർ നഗരസഭയുടെയും കുടുംബശ്രീ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പുനലൂർ ഗവ. എച്ച്എസ്എസിൻ വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു.
പുനലൂർ നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺ കെ.പുഷ്പലത ഉദ്ഘാടന കർമംനിർവഹിച്ചു പുനലൂർ നഗരസഭയുടെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയപിള്ള സ്വാഗതം പറഞ്ഞു. പൊതുമരാത്ത സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അനസ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രഞ്ജൻ, വിവിധ വാർഡ് കൗൺസിലർമാർ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി .ജയപ്രകാശ്, സിഡിഎസ് ചെയർ പേഴ്സൺ സുശീല രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പുനലൂർ നഗരസഭയും കുടുംബശ്രീ പ്രവർത്തകരും മേളയ്ക്ക് നേതൃത്വം നൽകി. ഉദ്യോഗാർഥികളുടെ പങ്കാളിത്തം കൊണ്ടും സെലക്ട് ചെയ്യപ്പെട്ടവരുടെ ശതമാനം കൊണ്ടും മേള വിജയമായിരുന്നു.