കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവ്
1546832
Wednesday, April 30, 2025 6:28 AM IST
കൊല്ലം: കഞ്ചാവ് കേസില്‍ പ്രതിയായ യുവാവിന് അഞ്ച് വര്‍ഷം കഠിനതടവ്. വടക്കേവിള പള്ളിമുക്ക് ഗോപാലശേരി ഹബീസുള്ള മന്‍സിലില്‍ ഷിബു (38) വിനെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് അഞ്ചുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2023-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.
കിളികൊല്ലൂര്‍ ഇരട്ടക്കുളങ്ങര ജംഗ്ഷനില്‍ സ്കൂട്ടറില്‍ കഞ്ചാവ് കടത്തവേ കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയുടെ ഭാര്യ മാതാവായ ഷാഹിദാ ബീവിയുടെ പേരിലുള്ള സ്കൂട്ടറാണ് കഞ്ചാവ് കടത്താനായി ഉപയോഗിച്ചത്. ഷാഹിദാ ബീവിയടക്കം ഏഴ് സാക്ഷികളെ വിസ്തരിച്ച കേസില്‍ പ്രതിയെ പിടികൂടിയത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസാണ്.
അസി.എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന് ജി. മുണ്ടയ്ക്കല്‍ ഹാജരായി. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ രാജഗോപാലന്‍ ചെട്ടിയാര്‍ പ്രോസിക്യൂഷന് സഹായിയായി.