വടകോട് സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിലെ തിരുനാളിന് കൊടിയേറി
1546833
Wednesday, April 30, 2025 6:28 AM IST
കൊട്ടാരക്കര:വടകോട് സെന്റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ സ്വർഗീയ മധ്യസ്ഥൻ വിശുദ്ധയുഹാനോൻ മാംദാനയുടെ തിരുനാളിനും വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമതിരുനാളിനും തുടക്കമായി. മേയ് നാലിന് സമാപിക്കും.
തിരുകർമങ്ങൾക്ക് തുടക്കം കുറിച്ച് ഇടവക വികാരി ഫാ.ജോഷ്വാ പാറയിൽ പെരുന്നാൾ കൊടിയേറ്റ് കർമം നിർവഹിച്ചു. തിരുന്നാളിനോടനുബന്ധിച്ച് തിങ്കൾ,ചൊവ്വ,ബുധൻ ദിവസങ്ങളിൽ രാവിലെ 6.15 ന് വിശുദ്ധ കുർബാനയും നാളെയും മേയ് രണ്ടിനും വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയും തുടർന്ന് വചനപ്രഘോഷണവും നടക്കും.
മൂന്നിന് വൈകുന്നേരം 5.30ന് ഭക്തിനിർഭരമായ റാസ , നാലിന് രാവിലെ 8.30ന് തിരുനാൾ കുർബാനയും ,നേർച്ച വിളമ്പ് എന്നിവയും നടക്കുമെന്ന് ഭാരവാഹികളായ കുഞ്ഞുമോൻ കല്ലുവിള,ബെഞ്ചമിൻ മുളമൂട്ടിൽ എന്നിവർ അറിയിച്ചു,