ക്യാപ്റ്റന്‍ രാജു പുരസ്കാരം നടന് ലാലു അലക്സിന് സമ്മാനിച്ചു
1336366
Monday, September 18, 2023 12:06 AM IST
പത്തനംതിട്ട: നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ അഞ്ചാം ചരമവാര്‍ഷികം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു. ഓമല്ലൂര്‍-പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ കല്ലറയില്‍ രാവിലെ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടന്നു.
ഇടവക വികാരി ഫാ. ഇടിക്കുള ഡാനിയേല്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി. ട്രസ്റ്റി ജേക്കബ് വര്‍ഗീസ്, സെക്രട്ടറി പോള്‍ സാമുവേല്‍, സലിം പി. ചാക്കോ, പി. സക്കീര്‍ ശാന്തി, ശ്രീജിത്ത് എസ്. നായര്‍, എം.കെ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്റ്റന്‍ രാജുവിന്റെ പേരില്‍ സിനിമ പ്രേക്ഷക കൂട്ടായ്മ ഏര്‍പ്പെടുത്തിയ നാലാമത് പുരസ്കാരം നടന് ലാലു അലക്സിന് ക്യാപ്റ്റന്‍ രാജു പുരസ്കാര സമിതി ഭാരവാഹികള്‍ പിറവത്തെത്തി കൈമാറി.
സെക്രട്ടറി സലിം പി. ചാക്കോ പുരസ്കാരം സമ്മാനിച്ചു. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കണ്‍വീനര്‍ പി. സക്കീര്‍ ശാന്തി പ്രശസ്തിപത്രം കൈമാറി.