ചേര്‍പ്പുങ്കല്‍: ബിഷപ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളജ് ചേര്‍പ്പുങ്കല്‍ എന്‍എസ്എസ് യൂണിറ്റും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി മുത്തോലി പഞ്ചായത്തില്‍ നിര്‍മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോല്‍ കൈമാറ്റം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ബേബി സെബാസ്റ്റ്യന്‍, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ജിബിന്‍ അലക്സ്, ഷെറിന് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഗുണഭോക്താക്കളായ കുടുംബത്തിനു താക്കോല്‍ കൈമാറി. കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മറ്റു മൂന്നു സ്നേഹവീടുകളുടെ പണികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.