ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സംഗീത സന്ധ്യ ശനിയാഴ്ച
Thursday, September 18, 2025 12:21 PM IST
ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഗായകൻ കെ.പി. ബ്രഹ്മാനന്ദന്റെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ലൈവ് മ്യൂസിക് പ്രോഗ്രാം "ലാലാ' ശനിയാഴ്ച ബാർക്കിംഗിൽ റിപ്പിൾ സെന്ററിൽ നടക്കും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ സംഗീത പരിപാടികളുടെ ഭാഗമായി പങ്കെടുക്കുന്ന രാകേഷ് ബ്രഹ്മാനന്ദൻ പല ഭാഷകളിലായി നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്.
ഈ വർഷത്തെ കെ.പി. ബ്രഹ്മാനന്ദൻ പുരസ്കാരം പ്രമുഖ ഗായകനും പ്രസിദ്ധ സംഗീത സംവിധായകനുമായിരുന്ന രവീന്ദ്രൻ മാഷിന്റെ മകനുമായ നവീൻ മാധവിന് നൽകും. പ്രോഗ്രാമിനോടനുബന്ധിച്ച് യുകെയിലും യൂറോപ്പിലെയും കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ സംഭാവനകളെ മാനിച്ചു പ്രമുഖ വ്യക്തികളെ പുരസ്കാരം നൽകി ആദരിക്കും.
ജർമനിയിലെ അറിയപ്പെടുന്ന സംഘാടകനും ഗ്ലോബൽ മലയാളി ഫെഡറേഷൻ സ്ഥാപകനും ചെയർമാനും ലോക കേരള സഭാംഗവുമായ പോൾ ഗോപുരത്തിങ്കൽ, യുകെയിൽ വളരെ സുപരിചിതനായ രാകേഷ് ശങ്കരൻ, ഹെൽത്ത് കെയർ രംഗത്ത് നിരവധി സ്ഥാപനങ്ങളുടെ ഉടമയും നിരവധി ഹ്രസ്വ ചിത്രങ്ങളിലും രണ്ടു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
യുവ എഴുത്തുകാരി സൗമ്യ കൃഷ്ണ, നഴ്സിംഗ് രംഗത്തും ബിസിനസ് രംഗത്തും വളരെ അംഗീകാരകങ്ങൾ നേടിയ അമ്പിളി മോബിൻ എന്നിവരെ വേദിയിൽ ആദരിക്കും. യുക്മ കലാമേളകളിൽ മിന്നും താരങ്ങളായി തിളങ്ങിയ ടോണി അലോഷ്യസ്, ആനി അലോഷ്യസ് എന്നിവരുടെ നൃത്തങ്ങൾ വേദിയിൽ അരങ്ങേറും.
ലൈവ് ഓർക്കസ്ട്ര കൈകാര്യം ചെയ്യുന്നത് പ്രഗത്ഭരായ കലാകാരന്മാരാണ്.യുകെയിൽ നിരവധി സ്റ്റേജ് ഷോകൾ നടത്തി പരിചയ സമ്പന്നനായ ജിബി ഗോപാലൻ പ്രോഗ്രാം കോഓർഡിനേറ്റർ ആയി പ്രവർത്തിക്കും.
സംഗീതത്തിന് പ്രാധാന്യം കൊടുത്ത് നടത്തുന്ന "ലാലാ 2025' കണ്ണിനും കാതിനും ഒരു വിരുന്നു തന്നെ ആയിരിക്കും. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുന്നു.
എല്ലാ കല സ്നേഹികളെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റജി നന്തികാട്ട് - 07852437505, ജിബി ഗോപാലൻ - 07823840415.