ബോൾട്ടൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം 27ന്
റോമി കുര്യാക്കോസ്
Saturday, September 13, 2025 3:10 PM IST
ബോൾട്ടൺ: യുകെയിലെ മലയാളി സംഘടനകളിൽ ഒന്നായ ബോൾട്ടൺ മലയാളി അസോസിയേഷന്റെ(ബിഎംഎ) ഓണാഘോഷ പരിപാടി "ചിങ്ങനിലാവ് 2025' ഈ മാസം 27ന് സംഘടിപ്പിക്കും.
ബോൾട്ടൺ ഫാൻവർത്തിലെ ട്രിനിറ്റി ചർച്ച് ഹാളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പരിപാടി. ഒരാൾക്ക് 15 പൗണ്ടാണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
കലാഭവൻ ദിലീപും പിന്നണി ഗാന രംഗത്തെ പ്രമുഖരും ചേർന്ന് അവതരിപ്പിക്കുന്ന "ചിങ്ങനിലാവ് കോമഡി ആൻഡ് മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ' ആണ് പരിപാടിയിലെ മുഖ്യ ആകർഷണം.
കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 10ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബിഎംഎ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, തുടങ്ങി നിരവധി കലാവിരുന്നുകൾ ഒരുക്കിയിട്ടുണ്ട്.
താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും ആരവത്തോടെ മാവേലി മന്നന്റെ എഴുന്നുള്ളത്തും തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്.
സദ്യ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി ഓണാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നും ഇത്തവണ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകില്ലെന്നും ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷ വേദി: Trinity Church Hall, Market St Farnworth, Bolton BL4 8EX
ഓണാഘോഷ രജിസ്ട്രേഷൻ ഫോം: https://forms.gle/rPW2U4HR5oAd5GrMA
ബിഎംഎ "സ്പോർട്സ് ഡേ'
ബോൾട്ടൺ മലയാളി അസോസിയേഷന്റെ "സ്പോർട്സ് ഡേ' ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കും. മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രായമനുസരിച്ച് വിവിധ കാറ്റഗറികളിലായി നിരവധി മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സ്പോർട്സ് ഡേ വേദി: Amblecote Playing Fields, Amblecote Dr W, Little Hulton M38 9UG
സ്പോർട്സ് ഡേ രജിസ്ട്രേഷൻ ഫോം: https://forms.gle/RwuVvtPgd93AoeRd6
കൂടുതൽ വിവരങ്ങൾക്ക്: ഷൈനു ക്ലെയർ മാത്യൂസ് (പ്രസിഡന്റ്): 07872 514619, റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776 646163, ടോം ജോസഫ് (സ്പോർട്സ് കോഓർഡിനേറ്റർ, ട്രഷറർ): 07862 380730, ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ): 07789 680443.