മലയാളീസ് ഇന്‍ ട്രിയര്‍ ഓണാഘോഷം ശനിയാഴ്ച
ജോസ് കുമ്പിളുവേലിൽ
Saturday, September 6, 2025 10:13 AM IST
ട്രിയര്‍: ജര്‍മനിയിലെ ട്രിയറിലെ മലയാളി കൂട്ടായ്മയായ മലയാളീസ് ഇന്‍ ട്രിയറിന്റെ ഓണാഘോഷം ശനിയാഴ്ച രാവിലെ 10ന് നടക്കും. ലോക കേരളസഭാംഗമായ ജോസ് കുമ്പിളുവേലില്‍ ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ട്രിയറിലെ സെന്റ് അഗ്രിഷ്യസ് ദേവാലയ ഹാളിലാണ്(Sankt Agritius Kirchen Saal, Agritiusstr. 1, 54295, Trier) ആഘോഷപരിപാടികള്‍ നടക്കുന്നത്. ഓണക്കളികള്‍, വടംവലി, സദ്യ, കലാപരിപാടികള്‍, ഓണം ബമ്പര്‍, ഡിജെ മ്യൂസിക് തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആഘോഷത്തിലേക്ക് ഏവരെയും ഹാര്‍ദവമായി ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. പാര്‍ക്കിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഗ്രിഷ്യസ് (Agritius Kirche, Agritiusstrasse 1, 54295 Trier) പള്ളിയുടെ വലത് ഭാഗത്തുള്ള പാര്‍ക്കിംഗ് ഏരിയയും കൂടാതെ ഇടതുവശത്തുള്ള (ഹാളിന് പുറകില്‍) പാര്‍ക്കിംഗ് ഏരിയയും ഉപയോഗപ്പെടുത്താമെന്ന് സംഘാടകര്‍ അറിയിച്ചു.