യുക്മ കേരളപൂരം വള്ളംകളി 30ന്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കുര്യൻ ജോർജ്
Saturday, August 16, 2025 5:23 PM IST
റോഥർഹാം: ഏഴാമത് യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ഈ മാസം 30ന് നടക്കുന്ന വള്ളംകളിയോടൊപ്പം ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന നിരവധി കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
വള്ളംകളിയുമായി അനുബന്ധിച്ചുള്ള കലാപരിപാടികളിൽ ഒന്നായ തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് മലയാളി വനിതകളാണ് പങ്കെടുക്കും.
തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം +44 7450964670, ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി +44 7789149473 എന്നിവരെ അറിയിക്കണം.
കേരളത്തിന്റെ കലാരൂപങ്ങളായ തെയ്യം, പുലികളി എന്നിവയോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളും വേദിയിൽ അരങ്ങേറും.
യുക്മ - കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള ലൈവ് സ്റ്റേജ് പ്രോഗ്രാമുകളുടെ ചുമതല വഹിക്കുന്നത് മനോജ് കുമാർ പിള്ള +44 7960357679, അമ്പിളി സെബാസ്റ്റ്യൻ +44 7901063481 എന്നിവരാണ്.