യുഎസ് - യൂറോപ്യന്‍ യൂണിയന് വ്യാപാര കരാറായി
ജോസ് കുമ്പിളുവേലില്‍
Saturday, August 2, 2025 7:44 AM IST
ബര്‍ലിന്‍: യുഎസും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിട്ടു. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ പരസ്പരം കയറ്റുമതി ചെയ്യുന്ന മിക്ക ഉത്പന്നങ്ങള്‍ക്കും തീരുവ 15 ശതമാനമാകും.
യുഎസില്‍നിന്ന് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്കും തിരിച്ചും കയറ്റുമതിയും ഇറക്കുമതിയും വര്‍ധിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും കരാര്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യൂറോപ്യന്‍ കമീഷന് മേധാവി ഉര്‍സുല വോന്‍ഡെര്‍ ലെയനും തമ്മില്‍ സ്കോട്ട്ലാന്‍ഡില്‍ കൂടിക്കാഴ്ച പൂര്‍ത്തിയാക്കിയ ശേഷമാണ് കരാര്‍ ഒപ്പുവച്ചത്.
75000 കോടി ഡോളറിന്റെ ഊര്‍ജ്ജം യുഎസില്‍നിന്ന് വാങ്ങാനും 60000 കോടി ഡോളര്‍ നിക്ഷേപിക്കാനും യൂറോപ്യന്‍ യൂണിയന് സമ്മതിച്ചതായി ട്രംപ് പറഞ്ഞു. റഷ്യയില്‍നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി കുറക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു.