വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാ സാംസ്കാരിക വേദി സമ്മേളനം സംഘടിപ്പിച്ചു
ജോളി എം. പടയാട്ടിൽ
Thursday, July 31, 2025 2:35 PM IST
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാ സാംസ്കാരിക വേദിയുടെ 22-ാം സമ്മേളനം ഓൺലെെനായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജനസേവ ശിശുഭവൻ സ്ഥാപകനും ചെയർമാൻ ജോസ് മാവേലിയും അഡ്വ. ജോസ് തെറ്റയിലും മുഖ്യാതിഥികളായിരുന്നു.
തെരുവുമക്കളില്ലാത്ത ഭാരതവും തെരുവു നായ്ക്കളില്ലാത്ത കേരളവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളായിരുന്നു കലാസാംസ്കാരികവേദിയിലെ മുഖ്യ അജണ്ട. യൂറോപ്പിലെ പ്രശസ്ത ഗായകനായ സോബിച്ചൻ ചേന്നങ്കരയുടെ ഈശ്വര പ്രാർഥനയോടെയാണ് പൊതുപരിപാടികൾ ആരംഭിച്ചത്.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രഫസർ ഡോ. ലളിത മാത്യു, ദുബായി പ്രോവിൻസ് ചെയർമാൻ കെ.എ. പോൾസൺ, മനശാസ്ത്ര വിദഗ്ധൻ ഡോ. ജോർജ് കാളിയാടൻ, സാഹിത്യകാരൻ കാരൂർ സോമൻ, ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരികരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയുമായ ഗ്രിഗറി മേടയിലും യുകെയിൽ നിന്നുള്ള നർത്തകി അന്ന ടോമും ചേർന്നാണ് മോഡറേറ്റ് ചെയ്തത്.

യൂറോപ്പ് റീജിയൺ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണാങ്കേരിൽ, ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ, ജർമൻ പ്രൊവിൻസ് സെക്രട്ടറി ചിനു പടയാട്ടിൽ, യുകെ നോർത്ത് ഈസ്റ്റ് പ്രൊവിൻസ് ചെയർമാൻ ലിതീഷ് രാജ് പി.തോമസ്, യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മിഡിൽ ഈസ്റ്റ് റീജിയണിലെ അൽ കെയിൻ പ്രൊവിൻസിൽ നിന്നുള്ള സുരഭി പ്രശാന്തിന്റെ ഡാൻസും ശ്യാമ കിരണിന്റെ നേതൃത്വത്തിൽ നൂപുരധ്വനി ഡാൻസ് സ്കൂളിലെ നർത്തകിമാരായ വൈഗ, മയൂഗ, ദിയ, വൈഗ, നനിക, ശിഷ്ക, ഗോപിക എന്നിവർ ചേർന്ന് ശിവരാത്രി ഡാൻസും അവതരിപ്പിച്ചു.
യൂറോപ്പിലെ ഗായകരായ സോബിച്ചൻ ചേന്നങ്കരയും ജെയിംസ് പാത്തിക്കൽ ലിതീഷ് രാജ് പി. തോമസ് എന്നിവർ ചേർന്നവതരിപ്പിച്ച ഗാനങ്ങൾ ആലപിച്ചു. യൂറോപ്പ് റീജിയൺ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ടു കൃതജ്ഞത പറഞ്ഞു.