എൻജിനിൽ നിന്ന് പുക; ഹാംബുര്‍ഗില്‍ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
ജോസ് കുമ്പിളുവേലിൽ
Monday, July 28, 2025 4:18 PM IST
ബർലിൻ: എൻജിനിൽ നിന്ന് പുക വന്നതിനെ തുടർന്ന് കെഎൽഎം ബോയിംഗ് 737 വിമാനം ഹാംബുർഗിൽ അടിയന്തര ലാൻഡിംഗ് നടത്തി. വ്യാഴാഴ്ച സ്റ്റോക്ക്ഹോമിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പോകുകയായിരുന്ന യാത്രാ വിമാനത്തിലാണ് പുക കണ്ടെത്തിയത്.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് ഹാംബുർഗ് വിമാനത്താവളത്തിൽ അരമണിക്കൂറോളം എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു.