ഉമ്മൻചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച് ഐഒസി അയർലൻഡ്
റോണി കുരിശിങ്കൽപ്പറമ്പിൽ
Wednesday, July 30, 2025 6:44 AM IST
വാട്ടർഫോർഡ്: ഉമ്മൻചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച് ഐ ഒ സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ്.ജൂലൈ 20 ഞായറാഴ്ച വൈകിട്ട് 9 മണിക്ക് വാട്ടർഫോർഡിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സിജോ ഡേവിഡ് സ്വാഗതം ആശംസിക്കുകയും , യൂണിറ്റ് പ്രസിഡൻ്റ് പ്രിൻസ് കെ മാത്യു അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.
പുന്നമട ജോർജ്കുട്ടി, ഗ്രേയ്സ് ജേക്കബ്, സാബു ഐസക്ക്, ജയ പ്രിൻസ് എന്നിവർ വികാര നിർഭരമായ അനുസ്മരണ സന്ദേശങ്ങൾ നൽകുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ പാവന സ്മരണക്ക് മുമ്പാകെ പുഷ്പാർച്ചന നടത്തി കൊണ്ട് നടന്ന യോഗത്തിലേക്ക് വാട്ടർ ഫോർഡിലെ ഒട്ടനവധി പ്രവർത്തകർ വന്നു ചേർന്നു.
യൂണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ ആൻ്റണി പടയാട്ടിൽ,ഷിബു രാജേന്ദ്രൻ, പ്രിൻസ് കല്ലറക്കൽ,എമിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുകയും യോഗാവസാനം യൂണിറ്റ് സെക്രട്ടറി സെബിൻ ജോസ് നന്ദി പ്രകാശനം നടത്തി കൊണ്ട് യോഗം അവസാനിപ്പിച്ചു.