ഇന്‍ഷ്വറന്‍സ് തുക വാങ്ങിയെടുക്കാന്‍ സ്വന്തം റസ്റ്ററന്റിന് തീയിട്ട ഇന്ത്യാക്കാരന് ജര്‍മനിയില്‍ പിടിയിൽ
ജോസ് കുമ്പിളുവേലില്‍
Monday, July 28, 2025 12:59 PM IST
ബര്‍ലിന്‍: കേരളത്തിലെ സുകുമാരക്കുറപ്പ് മോഡല്‍ ജര്‍മനിയിലും. ഇന്‍ഷ്വറന്‍സ് തുക വാങ്ങിയെടുക്കാന്‍ സ്വന്തം റസ്റ്ററന്റിന് തീയിട്ട ഇന്ത്യാക്കാരന് ജര്‍മനിയില്‍ പിടിയിലായി. അതേസമയം ഇയാളുടെ മക്കള്‍ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിലുമായി. ജര്‍മനിയിലെ ആഹനിലാണ് സംഭവം.
ജൂണ്‍ 26ന് രാത്രി, ആഹനിലെ മഹാരാജ റസ്റ്ററന്റ് നശിപ്പിക്കപ്പെടുകയും ഭാഗികമായി തീയിടുകയും ചെയ്തു. വാതിലുകളിലും ചുവരുകളിലും വംശീയ മുദ്രാവാക്യങ്ങള്‍ എഴുതിവച്ചിരുന്നു. ഇപ്പോള്‍, അതിശയിപ്പിക്കുന്ന വഴിത്തിരിവാണ് സംഭവത്തില്‍ ഇണ്ടായിരിക്കുന്നത്.
സംഭവം നഗരത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. റസ്റ്ററന്റ് ഉടമയും വീട്ടുടമസ്ഥനുമായ (പരംജിത്) 64കാരന് സ്വയം ഭ്രാന്തനായി അഭിനയിക്കുകയും ആളുകളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കുകയും ചെയ്തു.
ആഹന്‍ മേയര്‍ സിബില്‍ ക്യൂപെനില് നിന്ന് പിന്തുണയും ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞ് തികച്ചും വ്യത്യസ്തമായ സംഭവമായി ആഹന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും പോലീസും വെളിപ്പെടുത്തി.