യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് സ്ഥിരപ്പെടുത്തി
ജോസ് കുമ്പിളുവേലില്‍
Wednesday, July 30, 2025 7:11 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കല്‍ പരമ്പര നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു, പ്രധാന നിരക്ക് രണ്ടു ശതമാനമായി നിലനിര്‍ത്തി. അതായത് ബാങ്കിന്റെ പലിശനിരക്കുകള്‍ രണ്ടു ശതമാനത്തിൽ സ്ഥിരമായി നിലനിര്‍ത്തി, ഇതിന്റെ ഫലമായി ഒരു വര്‍ഷത്തെ നയ ഇളവ് ചക്രം താല്‍ക്കാലികമായി നിര്‍ത്തി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ തുടര്‍ച്ചയായി എട്ട് പ്രാവശ്യമാണ് നിരക്കുകള്‍ കുറച്ചത്. അവയില്‍ ഏഴ് എണ്ണം നടത്തിയതിന് ശേഷമാണ് ഈ തീരുമാനം.
അതേസമയം ട്രംപ് ഭരണകൂടവുമായുള്ള താരിഫ് സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇത് തീരുമാനിച്ചത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാര്‍ഡ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.