ജര്‍മന്‍ പർവതാരോഹക ലൗറ അപകടത്തില്‍ മരിച്ചു
ജോസ് കുമ്പിളുവേലിൽ
Monday, August 4, 2025 12:56 PM IST
ബര്‍ലിന്‍:പാക്കിസ്ഥാനില്‍ പര്യവേഷണം നടത്തുന്നതിനിടെ ജര്‍മനിയുടെ മുന്‍ ബയാത്ലീറ്റ് താരവും പര്വതാരോഹികയുമായ ലൗറ ഡാല്മയര്(31) അപകടത്തില്‍ മരിച്ചു. ജര്‍മനിയുടെ ഏറ്റവും മികച്ച കായിക താരങ്ങളിൽ ഒരാളായിരുന്നു ലൗറ.
പാക്കിസ്ഥാനിലെ കാരക്കോറം പര്‍വതനിരകളിലെ പര്യവേഷണത്തിനിടെയാണ് പരിചയസമ്പന്നയായ പര്‍വതാരോഹകയായ ലൗറ അപകടത്തില്‍പ്പെട്ടത്. ജൂലൈ 28ന് തന്റെ സഹപ്രവർത്തകനൊപ്പം ഏകദേശം 5,700 മീറ്റര്‍ ഉയരത്തില്‍ വച്ച് പാറക്കെട്ടില്‍ കയറിയപ്പോഴാണ് അപകടത്തിലാണ് മരിച്ചത്.
ആല്‍പൈന്‍ ശൈലിയില്‍ മലകയറ്റം നടത്തുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. 29ന് രാവിലെ മാത്രമാണ് റെസ്ക്യൂ ഹെലികോപ്റ്ററിന് സംഭവസ്ഥലത്ത് എത്താന്‍ കഴിഞ്ഞത്. ഇരുട്ട് കാരണം അന്ന് വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. 30ന് നടത്തിയ തെരിച്ചിലിലാണ് ഐസില്‍ പുതഞ്ഞ ലൗറയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ടുതവണ ഒളിംപിക്, ഏഴ് തവണ ലോക ചാമ്പ്യൻ പട്ടം നേടിയ കായിക താരമാണ് ലൗറ. കായിക ഇതിഹാസമായി മാറിയ ലൗറ ജര്‍മനി കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബയാത്ലീറ്റുകളില് ഒരാളായിരുന്നു ലൗറ ഡാല്‍മിയര്‍. 2018ല്‍ പിയോംഗ്ചാങ്ങില് നടന്ന ഒളിംപിക് ഗെയിംസില്‍ രണ്ട് സ്വര്‍ണ മെഡലുകളും (സ്പ്രിന്റ, പിന്തുടരല്) ഒരു വെങ്കല മെഡലും നേടി.
ഒരു വര്‍ഷം മുൻപ് ഹോഹ്ഫില്സെനില് ബയാത്ത്ലോണ്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. ഒറ്റ ലോക ചാംപ്യൻഷിപ്പിലൂടെ അഞ്ച് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളാണ് സ്വന്തമാക്കിയത്. ബവേറിയയിലെ ഗാര്‍മിഷ് പാര്ട്ടന്കിര്ഷന് സ്വദേശിനിയാണ് ലൗറ.
2016-17 സീസണില്‍ ഓവറോൾ ലോകകപ്പ് നേടി, കായികരംഗത്ത് ആധിപത്യം സ്ഥാപിച്ചു. 2019ല്‍ 25-ാം വയസിൽ അപ്രതീക്ഷിതമായി കരിയര്‍ അവസാനിപ്പിച്ച് പർവതാരോഹക എന്ന ലക്ഷ്യത്തിലേക്ക് തുടക്കമിട്ടു.
പര്‍വതാരോഹണത്തിലെ ഏറ്റവും യോഗ്യതകളിലൊന്നായ സംസ്ഥാന സര്‍ട്ടിഫൈഡ് മൗണ്ടന്‍, സ്കീ ഗൈഡാകാന്‍ ഡാല്‍മിയര്‍ രണ്ടര വര്‍ഷത്തെ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയിരുന്നു. എഴുത്തുകാരി, ടിവി വിശകലന വിദഗ്ദ്ധ, സംരക്ഷക എന്നീ നിലകളിലും ഇവര്‍ സജീവമായിരുന്നു.