അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങളേറുന്നു
ജയ്സൺ കിഴക്കയിൽ
Monday, August 4, 2025 5:18 PM IST
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. രണ്ടാഴ്ചയ്ക്കിടെ മൂന്ന് ഇന്ത്യക്കാർക്ക് നേരെയാണ് അക്രമ സംഭവം ഉണ്ടായത്. ഏറ്റവും പുതിയതായി തലസ്ഥാന നഗരമായ ഡബ്ലിനിൽ ടാക്സി ഡ്രൈവർക്ക് നേരെയാണ് അക്രമം ഉണ്ടായത്.
നോർത്ത് ഡബ്ലിനിൽ ലക്ബീർ സിംഗിനെയാണ്(42) കുപ്പി കൊണ്ട് തല അടിച്ചു പൊട്ടിച്ചത്. രണ്ടംഗ സംഘമാണ് യാതൊരു കാരണവുമില്ലാതെ അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞ 20 വർഷത്തിലേറെയായി അയർലൻഡിൽ താമസിച്ചു വരുന്നയാളാണ് ലക്ബീർ സിംഗ്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ഇന്ത്യക്കാർക്ക് നേരെ അടുത്തിടയായി വർധിച്ചുവരുന്ന അക്രമ സംഭവങ്ങളിൽ ഇന്ത്യൻ സമൂഹം ഏറെ ആശങ്കയിലാണ്.